Saturday, June 26, 2010

പവിത്രന്‍ തീക്കുനി





കോഴിക്കോട് ജില്ലയിലെ തീക്കുനിയില്‍ 1974 ല്‍ ജനിച്ചു. എസ് എസ് എല്‍ സി യും പി ഡി സി യും ഫസ്റ്റ്ക്ലാസോടെ പാസായി. ബിരുദ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ജീവിത സാഹചര്യങ്ങളെ തുടര്‍ന്ന് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടു. ഇപ്പോള്‍ വടകരയിലെ ആയഞ്ചേരി മാര്‍ക്കറ്റില്‍ ലോട്ടറി വില്‍പ്പന.

മുറിവുകളുടെ വസന്തം, രക്ത കാണ്ഡം, കത്തുന്ന പച്ച മരങ്ങള്‍ക്കിടയില്‍ , ഭൂപടങ്ങളില്‍ ചോര പെയ്യുന്നു, വീട്ടിലേക്കുള്ള വഴികള്‍ , ആളു മാറിപ്പോയൊരാള്‍ , തീക്കുനിക്കവിതകള്‍ ,കുരുതിക്ക് മുന്‍പ്, നമ്മള്‍ക്കിടയില്‍ , തീക്കുനി കവിതൈകള്‍ [തമിഴ് പതിപ്പ്] എന്നീ സമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ആശാന്‍ പുരസ്കാരം, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ് , കേരള സാഹിത്യ അക്കാഡമി കനകശ്രീ അവാര്‍ഡ് തുടങ്ങി അനേകം ബഹുമതികള്‍ ഇതിനകം പവിത്രനെ തേടിയെത്തിയിട്ടുണ്ട്

കവിതകള്‍

മൂന്നു ചോദ്യങ്ങള്‍