Thursday, August 26, 2010

കുഴൂര്‍ വിത്സണ്‍

മലയാളത്തിലെ യുവകവിയും മാധ്യമപ്രവർത്തകനുമാണ് കുഴൂർ വിൽ‌സൺ . ആനുകാലികങ്ങളിലും ഓൺ‌ലൈൻ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. "ഉറക്കം ഒരു കന്യാസ്ത്രീ" (ഖനി ബുക്സ്), ചിത്രകാരൻ സി.സുധാകരനുമായി ചേർന്നു സ്ക്കൂളിനെക്കുറിച്ചുള്ള ചെറുകാവ്യം -" ഇ" (പാപ്പിയോൺ), "വിവർത്തനത്തിനു ഒരു വിഫലശ്രമം" (പ്രണത) ഹരിതകം.കോം പ്രസിദ്ധീകരിച്ച 10 കവിതകൾ അടങ്ങിയ ഇ-ബുക്ക്‌ എന്നിവയാണു ക്യതികൾ.
മുല്ലക്കാട്ട്‌ പറമ്പില് ‍ഔസേപ്പിന്റെയും അന്നകുട്ടിയുടെയും മകനായി 1975 സെപ്റ്റംബർ 10 നു തൃശ്ശൂർ ജില്ലയിലെ കുഴൂരില് ‍ ജനിച്ചു. ശ്രീക്യഷ്ണവിലാസം എൽ.പി.സ്ക്കൂൾ എരവത്തൂർ, ഐരാണിക്കുളം സര്‍ക്കാര്‍ സ്കൂള്‍ , പനമ്പിള്ളി സ്മാരക സർക്കാർ കോളേജ്‌, സെന്റ്‌.തെരസാസ്‌ കോളേജ്‌ കോട്ടയ്ക്കൽ, എസ്‌.സി.എംസ്‌ കൊച്ചിൻ എന്നിവിടങ്ങളിലായിരുന്നു പഠനം. ചന്ദ്രിക ദിനപത്രം, ഡി-നെറ്റ്‌, കലാദർപ്പണം,ഏഷ്യാനെറ്റ്‌ റേഡിയോ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഇപ്പോൾ gold 101.3 fm head of news  ആയി ജോലി നോക്കുന്നു. ദുബായ്    പ്രസ് ക്ലബ് അംഗവും ദുബൈ മീഡിയ ഫോറം എക്സിക്യൂട്ടീവ് അംഗവുമാണ്.

കവിതക്കുള്ള എൻ.എം. വിയ്യോത്ത്‌ സ്മാരക പുരസ്ക്കാരം (2003),അറേബ്യ സാഹിത്യ പുരസ്ക്കാരം (2004), 2008 ലെ മികച്ച വാർത്താ അവതാരകനുള്ള സഹ്യദയ പടിയത്ത് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.