Saturday, November 6, 2010

സുനില്‍ ജോസ്

കണ്ണൂര്‍ ജില്ലയിലെ മാങ്ങോട് ജനനം. കിഴക്കയില്‍ ജോസഫ്- ത്രേസ്യാമ്മ ദമ്പതികളുടെ ഇളയ പുത്രന്‍. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആലുവ യു സി കോളേജില്‍ നിന്നും മലയാളത്തിലും ബാംഗ്ലൂരിലെ ധര്മ്മാരാം കോളേജില്‍ നിന്നും തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദങ്ങള്‍ . കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം. ദീപിക ഓള്‍ കേരള കാമ്പസ് ട്രാക്ക് കവിതാ മത്സരത്തില്‍ ഒന്നാം സമ്മാനം. പൂവുകള്‍ കൊണ്ട് പൂരിപ്പിക്കേണ്ട ഇടങ്ങള്‍ , ഇരുപുറത്തില്‍ കവിയാതെ പിന്നെയും , എന്നിവ കവിതാ സമാഹാരങ്ങള്‍ . ഇപ്പോള്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥി. 

ഇ.മെയില്‍ - suniljosecmi@gmail.com