Friday, July 9, 2010

മനോജ്‌ കുറൂര്‍

മലയാളത്തിലെ പ്രശസ്തനായ കവി. ആദ്യത്തെ കവിതാസമാഹാരം "ഉത്തമപുരുഷന്‍  കഥ പറയുമ്പോള്‍".  കോട്ടയം സ്വദേശി. ആനുകാലികങ്ങളില്‍ കവിതകളും കലാനിരൂപണവും എഴുതാറുണ്ട്. 1997 മുതല്‍ വിവിധ എന്‍. എസ്. എസ്. കോളേജുകളില്‍‍ അധ്യാപകന്‍.

പുസ്തകങ്ങള്‍:
1. നതോന്നത നദിവഴി 44 (എഡി. പുഴകളെക്കുറിച്ചുള്ള കവിതകള്‍‌‍)- റയിന്‍ബോ ബുക്സ്
2. ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍ (കവിതാസമാഹാരം)- റയിന്‍ബോ ബുക്സ്
3. കോമാ (കഥാകവിത)- ഡി. സി. ബുക്സ്
4. റഹ്‌മാനിയ: ഇന്ത്യന്‍ സംഗീതത്തിന്റെ ആഗോളസഞ്ചാരം (സംഗീതപഠനം/ജീവചരിത്രം)- റയിന്‍ബോ ബുക്സ്
5. അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട് (എഡി. ജര്‍മ്മനിയിലെ ട്യുമിങ്ഹാം യൂണിവേര്‍സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഗ്രന്ഥശേഖരത്തില്‍നിന്ന്)- ഡി. സി. ബുക്സ്.

കുഞ്ചുപിള്ള സ്മാരക അവാര്‍ഡ്, എസ്. ബി. റ്റി. കവിതാ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി കനകശ്രീ അവാര്‍ഡ് എന്നിവ പുരസ്കാരങ്ങള്‍.