Thursday, July 8, 2010

കവിതാ ബാലകൃഷ്ണന്‍

ചിത്രകാരിയും കവിയും. തൃശ്ശൂരിലെ ഗവ. കോളേജ് ഓഫ് ഫൈനാര്‍ട്സില്‍ കലാചരിത്രം പഠിപ്പിക്കുന്നു. 
ബറോഡയിലെ എം എസ് സര്‍വ്വകലാശാലയില്‍നിന്ന് ആര്‍ട് ഹിസ്റ്ററിയില്‍ MFA ബിരുദം നേടിയിട്ടുണ്ട്. കവിതാസമാഹാരം : 'അങ്കവാലുള്ള പക്ഷി'.(2004) ഈ കൃതിക്ക് ഭൂമിക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എ അയ്യപ്പന്‍ അവാര്‍ഡ് ലഭിച്ചു. 'കേരളത്തിലെ ചിത്രകലയുടെ വര്‍ത്തമാനം' (റെയന്‍ബോ ബുക്സ്) ആണ് മറ്റൊരു കൃതി. 2007 ലെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ഈ പുസ്തകത്തിനു ലഭിച്ചു. www.artconcerns.com ല്‍ പതിവായി ലേഖനങ്ങളും അഭിമുഖങ്ങളും എഴുതിവരുന്നു