Monday, August 9, 2010

ശ്രീജിത്ത് അരിയല്ലൂര്‍


1980 ഓഗസ്റ്റ് 23 നു മലപ്പുറം ജില്ലയിലെ അരിയല്ലൂരില്‍ ജനിച്ചു.ആനുകാലികങ്ങളില്‍ എഴുതുകയും വരക്കുകയും ചെയ്യുന്നു.ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ കവിതകള്‍ അവതരിപ്പിക്കാറുണ്ട്."നമ്മുടെ മുറ്റം"ലിറ്റില്‍ മാഗസിന്‍റെ എഡിറ്റര്‍ ആണ്. 2007 ജനുവരിയില്‍ പുറത്തിറങ്ങിയ  "സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി"ആദ്യ കവിതാ സമാഹാരം.ഈ പുസ്തകത്തിന്റെ 2 ആം പതിപ്പ് 2010 മെയ്യില്‍ ‌ പുറത്തിറങ്ങി.ഇപ്പോള്‍ മിസ്റ്റ് ബുക്സിന്റെ പ്രൂഫ്‌ റീഡറായി  ജോലി ചെയ്യുന്നു.അരാഷ്ട്രീയ രചനകളും അലസ രചനകളും നടത്തില്ലെന്ന ഉറച്ച തീരുമാനത്തില്‍ നിന്ന് കൊണ്ട് എഴുത്തു ജീവിതം തുടരുന്നു.മാധ്യമം,തേജസ്‌,കേസരി എന്നീ  പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നത്‌ വലിയ ജനാധിപത്യ വിരുധതയാണെന്ന് വിശ്വസിക്കുന്നു.സമാന്തര പ്രസിദ്ധീകരണങ്ങളിലും മറ്റു സംവാദങ്ങളിലും എഴുത്തു,നിലപാടുകള്‍ വ്യെക്തമാക്കാറുണ്ട്‌.മുഖ്യ ധാരാ മാധ്യമങ്ങളിലെയും പ്രസാധക ഗുണ്ടമാരിലെയും  ബ്ലോഗുകളിലെയും അരാഷ്ട്രീയ  നിലപാടുകളെ സ്വന്തം പേര് വെച്ച് തന്നെ എഴുതി എതിര്‍ക്കാറുണ്ട്.